Facebook Facebook Facebook email

Thursday, 21 February 2013

Annual General Body Meeting

Posted by SARADHI - ABBASIYA UNIT On 01:45


ബഹുമാന്യ സാരഥിഅംഗങ്ങളെ ,

വിഷയം :- വാര്‍ഷിക പൊതുയോഗം , അബ്ബാസിയ യുണിറ്റ്

സാരഥി കുവൈറ്റ്‌ , അബ്ബാസിയ യുണിറ്റിന്റെ 2012-2013 വര്‍ഷത്തെ
പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെയും , വരവ് ചിലവ് കണക്കുകളുടെയും
അവതരണത്തിനും , കുടാതെ 2013-2014 വര്‍ഷത്തേക്കുള്ള അബ്ബാസിയ
യുണിറ്റ് ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിലേക്കും ആയി 01/03/2013 ,
വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അബ്ബാസിയ ഹൈഡൈന്‍ ഹാളില്‍
വച്ച് നടത്തപ്പെടുന്ന വാര്‍ഷിക പൊതുയോഗത്തില്‍ സന്നിഹിതരാകണം
എന്ന് വിനിതമായി അഭ്യര്‍ത്‌ഥിച്ചു കൊള്ളുന്നു .

Tuesday, 25 December 2012

Ayyappa Pooja - Mandala maholsavam

Posted by SARADHI - ABBASIYA UNIT On 05:55




വൃതശുദ്ധിയോടെ കരിമലയും, നീലിമലയും താണ്ടി എത്തുന്ന കോടാനുകോടി ഭക്ത ജനങ്ങള്‍ക്ക്‌ അനുഗ്രഹാശിസുകള്‍ ചൊരിയുന്ന കാനന വാസനായ കലിയുഗ വരദന്‍ ശ്രീ ധര്‍മ ശാസ്താവ് കുടികൊള്ളുന്ന ശബരിമല സന്നിധാനം മണ്ഡല മഹോത്സവത്തിനായി ഒരുങ്ങിയിരിക്കുന്ന ഈ വേളയില്‍ , കുവൈറ്റിലെ അയ്യപ്പ ഭക്തന്മാര്‍ക്കായി സാരഥി അബ്ബാസിയ യുണിറ്റിന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന വിളക്ക് മണ്ഡല മഹോത്സവത്തിലും,അന്നദാനത്തിലും പങ്കുചേര്ന്ന്  അയ്യപ്പ പ്രീതിക്ക് പാത്രിഭുതരാകണം എന്ന് ഭഗവത് നാമത്തില്‍ അഭ്യര്ത്ഥിക്കുന്നു .

Monday, 26 November 2012

AYYAPPA POOJA - 2012

Posted by SARADHI - ABBASIYA UNIT On 03:02





അയ്യപ്പപൂജ - പന്ത്രണ്ടു വിളക്ക് മഹോത്സവം.

കലിയുഗ വരദനായ ഹരിഹര പുത്രന്റെ അനുഗ്രഹാശിസ്സുകള്‍ തേടി ഭക്ത ജനകോടികള്‍ കരിമലയും നീലിമലയും താണ്ടി കാനനവാസനായ അയ്യപ്പന്‍റെ തിരു സന്നിധിയിലേക്ക് വൃതശുദ്ധിയോടെ, ശരണം വിളികളുമായി ഒഴുകിയെത്തുന്ന ഒരു മണ്ഡല കാലം കൂടി ആരംഭിച്ചിരിക്കുകയാണല്ലോ. വ്രതശുദ്ധിയില് ദേശങ്ങള് താണ്ടി എത്തുന്ന ഭക്തലക്ഷങ്ങള്ക്ക് ദര്ശനപുണ്യമേകി , അനുഗ്രഹങ്ങള്‍ ചൊരിഞ്ഞു കാനനവാസന്‍ പശ്ചിമഘട്ടത്തിലെ പതിനെട്ടു മലനിരകള്‍ക്കിടയില്‍ ഉള്ള ശബരിമലയില്‍ കുടികൊള്ളുന്നു.

ഹരിഹരാത്മജനാണ് അയ്യപ്പന്‍. 'ഹരി' വിഷ്ണുവും 'ഹരന്‍' ശിവനുമാണ്. ഇവരണ്ടും ഈശ്വര ഗുണങ്ങളാണ്, ഈ ഗുണങ്ങള്‍ ചേര്ന്നു ഉണ്ടായതാണ് ശ്രീ ധര്‍മശാസ്താവ്.അയ്യപ്പന്‍റെ മുദ്രയായ ചിന്മുദ്ര പെരുവിരലും ചൂണ്ടു വിരലും ചേര്‍ന്നതാണ്. പെരുവിരല്‍ 'ഞാന്‍' ആണ് ചൂണ്ടുവിരല്‍ നീയും. ആ ഞാന്‍ നീ തന്നെ എന്നതിനെയാണ് ചിന്മുദ്ര സൂചിപ്പിക്കുന്നത്. അങ്ങനെ ഭഗവാനും , ഭക്തനും ഒന്നാകുന്ന ആ പുണ്യ സങ്കേതത്തിലേക്കു , പൊന്നു പതിനെട്ടു പടികള്‍ താണ്ടി ഭഗവാനെ കണ്‍കുളിര്‍ക്കെ ദര്‍ശിച്ചു സായുജ്യം അണയുക എന്നത് ഓരോ അയ്യപ്പ ഭക്തന്റെയും മനസ്സിലെ അടങ്ങാത്ത അഭിലാഷം ആണ് . നിര്‍ഭാഗ്യവശാല്‍ പ്രവാസികള്‍ ആയ അയ്യപ്പ ഭക്തര്‍ക്ക്‌ അതിനു കഴിയാറില്ല . ഇവിടെ സാരഥി അബ്ബാസിയ യുണിറ്റിന്റെ നേതൃത്വത്തില്‍ 27/11/2012 ചൊവ്വാഴ്ച എബനേസര്‍ ഹാളില്‍ വച്ച് (അന്‍വര്‍ സൂപ്പര്‍ മാര്‍ക്കറ്റിനു സമീപം) നടത്തപ്പെടുന്ന അയ്യപ്പ പൂജയിലും , പന്ത്രണ്ടു വിളക്ക് മഹോത്സവത്തിലും പങ്കെടുത്ത് ശ്രീ ധര്‍മ ശാസ്താവിന്റെ അനുഗ്രഹാശിസുകള്‍ക്ക് പാത്രിഭുതരകാന്‍ എല്ലാ സാരഥി കുടുംബാഗങ്ങളെയും ഭക്തിപുരസരം ക്ഷണിച്ചുകൊള്ളുന്നു.

Thursday, 1 November 2012

KUDUMBA SANGAMAM-2012

Posted by SARADHI - ABBASIYA UNIT On 14:25



"""" സൗഹൃദത്തിന്റെ , സാഹോദര്യത്തിന്റെ , സന്തോഷത്തിന്റെ , ഒത്തൊരുമയുടെ ആ ദിനത്തിലേക്ക് ഏവര്‍ക്കും നിറഞ്ഞ മനസ്സോടെ സ്വാഗതം """  " സാരഥി അബ്ബാസിയ യുണിറ്റ് കുടുംബ സംഗമം -2012 " നെ കുറിച്ചാണ് പറഞ്ഞത്....

ജോലി തിരക്കുകളും , യാന്ത്രികമായ ജീവിതചര്യകളും നല്‍കുന്ന വിരസതയില്‍ നിന്നും ഒരു അല്പം ആശ്വാസം കിട്ടണം എന്ന് ആഗ്രഹിക്കാത്തവര്‍ ആരാണ് ???.. എങ്കില്‍ വരൂ ..സാരഥി അബ്ബാസിയ യുണിറ്റ് , ഈ വരുന്ന നവംബര്‍ 9 ന് വെള്ളിയാഴ്ച അഹമ്മദി K.O.C ഗാര്‍ഡനില്‍ വച്ച് സംഘടിപ്പിക്കുന്ന കുടുംബ സംഗമം -2012 ലേക്ക്.

കളികളും ,ചിരികളും ആയി , പാട്ടും, മേളങ്ങളും ആയി , ഈ പ്രവാസ ജീവിതത്തില്‍ ഓര്‍ത്തു വയ്ക്കാന്‍ കുറെ നല്ല നിമിഷങ്ങള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു ..സാരഥി അബ്ബാസിയ യുണിറ്റിലെ മുഴുവന്‍ കുടുംബഗങ്ങളെയും ഈ ഉല്ലാസ യാത്രയിലേക്ക് സസന്തോഷം സ്വാഗതം ചെയ്യുന്നു ..വരൂ , പങ്കെടുക്കു , ആ ദിനം നിങ്ങളുടെതാണ് .

Monday, 1 October 2012

PADANA SAHAYA NIDHI

Posted by SARADHI - ABBASIYA UNIT On 14:08




“" നമ്മുടെ സമുദായത്തില്‍ ഉയര്‍ന്നതരം വിദ്യാഭ്യാസം ഉള്ളവര്‍ ചുരുക്കംപേര്‍ മാത്രമേ ഉള്ളു . ഇപ്പോള്‍ ഏതാനം കൊല്ലങ്ങള്‍ ആയി നമ്മുടെ സമുദായ അംഗങ്ങള്‍ക്ക് വിദ്യാഭ്യാസത്തില്‍ അഭിരുചി ജനിച്ചു കാണുന്നുണ്ട്. ഇത് സന്തോഷകരം തന്നെ . വിദ്യാഭ്യാസം ഏതു സമുദായത്തെയും ഉന്നത മാര്‍ഗങ്ങളിലേക്ക് നയിക്കുന്ന ഒന്നാകയാല്‍ നാം സമുദായ അഭിവൃദ്ധിയെ കാംക്ഷിക്കുന്നെണ്ട്ങ്കില്‍ വിദ്യാഭ്യാസത്തിനു നമ്മുടെ ഇടയില്‍ ധാരാളം പ്രചാരം ഉണ്ടാക്കാന്‍ ശ്രമിക്കണം . ഉയര്‍ന്നതരം പരിക്ഷകള്‍ ജയിക്കുന്നതിനു എല്ലാവര്‍ക്കും സാധ്യമായി എന്ന് വരില്ല . അതിനാല്‍ ഒരുവിധം ധനം ഉള്ളവര്‍ , സാധുക്കളും , വിദ്യതല്പ്പരരും ആയ വിദ്യാര്ഥികളെ കഴിയുന്നത്ര സഹായിച്ചു ഉയര്‍ന്ന വിദ്യ അഭ്യസിപ്പിക്കുന്നതിന് ഉത്സാഹിക്കണം. ഇത് നമ്മുടെ സമുദായത്തിന് പല വിധത്തിലും ഗുണകരം ആയ ഒരു സംഗതി ആയിരിക്കും “"..............ഇത് കൊച്ചിയിലെ ചെറായി വിജ്ഞാനവര്ദ്ധിനി സഭക്കാര്‍ നല്കിയ സ്വീകരണത്തിനും, മംഗളപത്ര സമര്പ്പണത്തിനും ശേഷം ഗുരുദേവന്‍ പറഞ്ഞ മറുപടി ആണ് .........
ഗുരുദേവന്റെ ഈ വാക്കുകള്‍ ശിരസാവഹിക്കേണ്ടതും , പ്രായോഗിക തലത്തില്‍ കൊണ്ട് വന്നു നടപ്പാക്കേണ്ടതും ഓരോ ശ്രീ നാരായണിയെന്റെയും കടമ ആണ് ...... അതെ ''''' ഞങ്ങള്‍ സാരഥി അബ്ബാസിയ യുണിറ്റിന്റെ എളിയ പ്രവര്‍ത്തകര്‍ , ഗുരുദേവന്റെ ആ വാക്കുകള്‍ നെഞ്ചേറ്റുകയും, അബ്ബാസിയയിലെ സുമനസ്സുകള്‍ ആയ സാരഥിയരുടെ അകമഴിഞ്ഞ സഹായ സഹകരണങ്ങളിലൂടെ ആ കടമ ഞങ്ങള്‍ നിര്‍ഹിക്കുകയാണ്‌ , നടപ്പാക്കുകയാണ് ........

അപ്രകാരം സാരഥി അബ്ബാസിയ യുണിറ്റിന്റെ വിദ്യഭ്യാസ ധനസഹായത്തിനു അര്‍ഹനായ , കോട്ടയം ജില്ലയിലെ പാമ്പാടി എസ്.എന്‍ .ഡി .പി ശാഖ യോഗ അംഗമായ കൂടാരകുന്നേല്‍ വീട്ടില്‍ ശ്രീമാന്‍ . ശശിയുടെ മകനും, S.S.L.C പരിക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ഥിയും ആയ അഭിജിത്ത് ശശിക്കുള്ള ധനസഹായത്തിന്റെ ആദ്യ ഗഡു എസ്.എന്‍ .ഡി .പി ശാഖയോഗത്തില്‍ വച്ച് നടന്ന ചടങ്ങില്‍,ശാഖ യോഗം ഭാരവാഹികളുടെ സാന്നിധ്യത്തില്‍ , സാരഥി അബ്ബാസിയ യുണിറ്റു ഭരണ സമിതി അംഗമായ ശ്രീമാന്‍.ശ്രീകുമാര്‍ , അഭിജിത്തിന് ചെക്ക്‌ കൈയ്യ്മാറികൊണ്ട് നിര്‍വഹിച്ച വിവരം എല്ലാ സാരഥി കുടുംബഗങ്ങളെയും സസന്തോഷം അറിയിച്ചു കൊള്ളുന്നു .. ഇനിയുള്ള പഠന കാലഘട്ടങ്ങളിലും അഭിജിത്തിന് പഠനത്തില്‍ ഉള്ള ഈ മികവു തുടര്‍ന്നു കൊണ്ട് പോകാന്‍ ഗുരുദേവന്‍ അനുഗ്രഹിക്കട്ടെ എന്ന് ആത്മാര്ഥ‍മായി പ്രാര്ത്ഥിക്കുന്നു ..സാരഥി അബ്ബാസിയ യുണിറ്റിന്റെ എല്ലാവിധ അനുഗ്രഹാശിസുകളും ഈ കൊച്ചു മിടുക്കന്റെ നല്ല ഭാവിക്കായി നേര്‍ന്നു കൊള്ളുന്നു .





---------------------------------------------------------------------------------------------------------------------------






പ്രിയ സാരഥി കുടുംബാഗങ്ങളെ ...

ഈ കഴിഞ്ഞ S.S.L.C പരിക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി സാരഥി അബ്ബാസിയ യുണിറ്റിന്റെ പഠന സഹായത്തിനു അര്‍ഹയായ, നീലംപേരൂര്‍ കൂയിപ്പള്ളില്‍ വീട്ടില്‍ ശ്രീമാന്‍ . പ്രസന്നന്റെ മകള്‍ പാര്‍വ്വതി പ്രസന്നനുള്ള ധന സഹായത്തിന്റെ ആദ്യ ഗഡു 1898 നമ്പര്‍ എസ്.എന്‍ .ഡി .പി ശാഖയോഗത്തില്‍ വച്ച് നടന്ന ചടങ്ങില്‍, സാരഥി അബ്ബാസിയ യുണിറ്റു ഭരണ സമിതി അംഗമായ ശ്രീമാന്‍.ശ്രീകുമാര്‍ , പാര്‍വ്വതിക്ക് ചെക്ക്‌ കൈയ്യ്മാറികൊണ്ട് നിര്‍വഹിച്ച വിവരം എല്ലാ സാരഥി കുടുംബഗങ്ങളെയും സസന്തോഷം അറിയിച്ചു കൊള്ളുന്നു ..

പത്താം ക്ലാസ്സ്‌ പരിക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പാര്‍വ്വതിക്ക് സാരഥി അബ്ബാസിയ യുണിറ്റിന്റെ ഒരായിരം അഭിനന്ദനങ്ങള്‍ . പഠനത്തില്‍ മികവു പുലര്‍ത്തുന്ന പാര്‍വതിക്ക് അതിലൂടെ ശോഭനമായ ഒരു ഭാവിയും ഗുരുദേവന്റെ അനുഗ്രഹത്താല്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു , പ്രാര്‍ഥിക്കുന്നു...


------------------------------------------------------------------------------------------------------------------------------



പ്രിയ സാരഥി കുടുംബാഗങ്ങളെ ,

സാരഥി അബ്ബാസിയ യുണിറ്റിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പഠന സഹായ പദ്ധതിയെ കുറിച്ച് ഇതിനോടകം തന്നെ എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. കേരളത്തിലെ വിവിധ എസ്.എന്‍.ഡി .പി ശാഖ യോഗങ്ങളിലൂടെ നമ്മുടെ സാരഥി കുടുംബാഗങ്ങള്‍ വഴി ലഭിച്ച അപേക്ഷകളില്‍ നിന്നും , ഈ കഴിഞ്ഞ പത്താംതരം ( S.S.L.C ) പരിക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കിയതും എന്നാല്‍ സാമ്പത്തികം ആയി വളരെ പിന്നോക്കം നില്‍ക്കുന്നതുമായ 8 കുട്ടികള്‍ക്ക് തുടര്‍ പഠനത്തിനുള്ള സാമ്പത്തിക സഹായത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്ത വിവരം സസന്തോഷം അറിയിച്ചു കൊള്ളട്ടെ ...

മേല്പറഞ്ഞ പ്രകാരം സാരഥി അബ്ബാസിയ യുണിറ്റിന്റെ പഠന സഹായത്തിനു അര്‍ഹയായ , പാലക്കാട് ജില്ലയിലെ എലപ്പുള്ളി ഗ്രാമ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന എലിയപാടം എസ്.എന്‍ .ഡി. പി ശാഖയോഗ അംഗമായ കെ. ഭാഗ്യവതിയുടെ മകള്‍ അമൃതക്കുള്ള  പഠന സഹായത്തിന്റെ ആദ്യ ഗഡു , എലിയപാടം എസ്.എന്‍ .ഡി. പി  ശാഖായോഗം പ്രസിഡണ്ട്‌ ശ്രീമാന്‍ .രാജന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍  , സാരഥി അബ്ബാസിയ യുണിറ്റു മെമ്പര്‍ പി.മോഹന്‍ദാസിന്റെ സാന്നിദ്ധ്യത്തില്‍ പാലക്കാട്‌ എസ്.എന്‍ .ഡി. പി യുണിയന്‍ വനിതാ സംഘം സെക്രട്ടറി ശ്രീമതി .പത്മാവതി , അമൃതയ്ക്ക് ചെക്ക് കൈമാറിക്കൊണ്ട് നിര്‍വഹിച്ച വിവരം എല്ലാവരെയും സസന്തോഷം അറിയിച്ചു കൊള്ളുന്നു.

പത്താം ക്ലാസ്സ്‌ പരിക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയ അമൃതയ്ക്ക് സാരഥി അബ്ബാസിയ യുണിറ്റിന്റെ ഒരായിരം അഭിനന്ദനങ്ങള്‍ . തുടര്‍ന്നുള്ള ക്ലാസ്സുകളിലും അമൃതയ്ക്ക് പഠനത്തില്‍ മികവു പുലര്‍ത്തുവാന്‍ കഴിയുമാറാകട്ടെ എന്ന്  ആശംസിക്കുന്നു . ഗുരുദേവന്റെ അനുഗ്രഹം എന്നും ഈ കൊച്ചു മിടുക്കിയ്ക്ക് ഉണ്ടാകണമേയെന്നു  ആത്മാര്‍ഥമായി പ്രാര്‍ഥിച്ചുകൊള്ളുന്നു.

Thursday, 27 September 2012

PAADASHALA ONAM CELEBRATION - 2012

Posted by SARADHI - ABBASIYA UNIT On 12:50


പ്രിയ സാരഥി കുടുംബാംഗങ്ങളെ ,
നമ്മുടെ യുണിറ്റിലെ  കുട്ടികള്‍ക്കായി എല്ലാ  വെള്ളിയാഴ്ചയും നടത്തി വരുന്ന പാഠശാലയുടെ  ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടി 28/09/2012 തിയതി  യുണൈറ്റെഡ് ഇന്ത്യന്‍ സ്കൂളില്‍ വച്ച് കുട്ടികളുടെ വിവിധ കല പരിപാടികളോട് കൂടി  നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം എല്ലാവരെയും സസന്തോഷം അറിയിച്ചു കൊള്ളുന്നു .

 പിന്‍കുറിപ്പ്:-   പാഠശാലയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് മാത്രം ആയി പരിമിതപ്പെടുത്തിയ ഓണാഘോഷം ആയത് കൊണ്ടാണ് , ഔദ്യോഗികം ആയി എല്ലാ അംഗങ്ങളെയും വിളിച്ചു അറിയിക്കാഞ്ഞത്. സദയം ക്ഷമിക്കുക.

KUDUMBA PRARTHANA SEPTEMBER - 2012

Posted by SARADHI - ABBASIYA UNIT On 12:24


പ്രിയ സാരഥി കുടുംബാംഗങ്ങളെ ,
നമ്മുടെ യുണിറ്റില്‍ എല്ലാ മാസവും നടത്തി വരാറുള്ള കുടുംബ പ്രാര്‍ത്ഥന സെപ്റ്റംബര്‍  ഇരുപത്തിയെട്ടാം  തിയതി വെള്ളിയാഴ്ച 6. pm ന് ശ്രീമാന്‍ സന്തോഷ്‌ മണിയന്റെ  ഭവനത്തില്‍ വച്ച്  നടത്താന്‍ തീരുമാനിച്ചിരിക്കുന്ന വിവരം എല്ലാവരെയും സസന്തോഷം അറിയിച്ചു കൊള്ളുന്നു . എല്ലാ സാരഥി കുടുംബാംഗങ്ങളെയും ഈ പ്രാര്‍ഥനയിലേക്ക് സാദരം ക്ഷണിച്ചു കൊള്ളുന്നു .