Facebook Facebook Facebook email

Monday, 26 November 2012

AYYAPPA POOJA - 2012

Posted by SARADHI - ABBASIYA UNIT On 03:02





അയ്യപ്പപൂജ - പന്ത്രണ്ടു വിളക്ക് മഹോത്സവം.

കലിയുഗ വരദനായ ഹരിഹര പുത്രന്റെ അനുഗ്രഹാശിസ്സുകള്‍ തേടി ഭക്ത ജനകോടികള്‍ കരിമലയും നീലിമലയും താണ്ടി കാനനവാസനായ അയ്യപ്പന്‍റെ തിരു സന്നിധിയിലേക്ക് വൃതശുദ്ധിയോടെ, ശരണം വിളികളുമായി ഒഴുകിയെത്തുന്ന ഒരു മണ്ഡല കാലം കൂടി ആരംഭിച്ചിരിക്കുകയാണല്ലോ. വ്രതശുദ്ധിയില് ദേശങ്ങള് താണ്ടി എത്തുന്ന ഭക്തലക്ഷങ്ങള്ക്ക് ദര്ശനപുണ്യമേകി , അനുഗ്രഹങ്ങള്‍ ചൊരിഞ്ഞു കാനനവാസന്‍ പശ്ചിമഘട്ടത്തിലെ പതിനെട്ടു മലനിരകള്‍ക്കിടയില്‍ ഉള്ള ശബരിമലയില്‍ കുടികൊള്ളുന്നു.

ഹരിഹരാത്മജനാണ് അയ്യപ്പന്‍. 'ഹരി' വിഷ്ണുവും 'ഹരന്‍' ശിവനുമാണ്. ഇവരണ്ടും ഈശ്വര ഗുണങ്ങളാണ്, ഈ ഗുണങ്ങള്‍ ചേര്ന്നു ഉണ്ടായതാണ് ശ്രീ ധര്‍മശാസ്താവ്.അയ്യപ്പന്‍റെ മുദ്രയായ ചിന്മുദ്ര പെരുവിരലും ചൂണ്ടു വിരലും ചേര്‍ന്നതാണ്. പെരുവിരല്‍ 'ഞാന്‍' ആണ് ചൂണ്ടുവിരല്‍ നീയും. ആ ഞാന്‍ നീ തന്നെ എന്നതിനെയാണ് ചിന്മുദ്ര സൂചിപ്പിക്കുന്നത്. അങ്ങനെ ഭഗവാനും , ഭക്തനും ഒന്നാകുന്ന ആ പുണ്യ സങ്കേതത്തിലേക്കു , പൊന്നു പതിനെട്ടു പടികള്‍ താണ്ടി ഭഗവാനെ കണ്‍കുളിര്‍ക്കെ ദര്‍ശിച്ചു സായുജ്യം അണയുക എന്നത് ഓരോ അയ്യപ്പ ഭക്തന്റെയും മനസ്സിലെ അടങ്ങാത്ത അഭിലാഷം ആണ് . നിര്‍ഭാഗ്യവശാല്‍ പ്രവാസികള്‍ ആയ അയ്യപ്പ ഭക്തര്‍ക്ക്‌ അതിനു കഴിയാറില്ല . ഇവിടെ സാരഥി അബ്ബാസിയ യുണിറ്റിന്റെ നേതൃത്വത്തില്‍ 27/11/2012 ചൊവ്വാഴ്ച എബനേസര്‍ ഹാളില്‍ വച്ച് (അന്‍വര്‍ സൂപ്പര്‍ മാര്‍ക്കറ്റിനു സമീപം) നടത്തപ്പെടുന്ന അയ്യപ്പ പൂജയിലും , പന്ത്രണ്ടു വിളക്ക് മഹോത്സവത്തിലും പങ്കെടുത്ത് ശ്രീ ധര്‍മ ശാസ്താവിന്റെ അനുഗ്രഹാശിസുകള്‍ക്ക് പാത്രിഭുതരകാന്‍ എല്ലാ സാരഥി കുടുംബാഗങ്ങളെയും ഭക്തിപുരസരം ക്ഷണിച്ചുകൊള്ളുന്നു.

Thursday, 1 November 2012

KUDUMBA SANGAMAM-2012

Posted by SARADHI - ABBASIYA UNIT On 14:25



"""" സൗഹൃദത്തിന്റെ , സാഹോദര്യത്തിന്റെ , സന്തോഷത്തിന്റെ , ഒത്തൊരുമയുടെ ആ ദിനത്തിലേക്ക് ഏവര്‍ക്കും നിറഞ്ഞ മനസ്സോടെ സ്വാഗതം """  " സാരഥി അബ്ബാസിയ യുണിറ്റ് കുടുംബ സംഗമം -2012 " നെ കുറിച്ചാണ് പറഞ്ഞത്....

ജോലി തിരക്കുകളും , യാന്ത്രികമായ ജീവിതചര്യകളും നല്‍കുന്ന വിരസതയില്‍ നിന്നും ഒരു അല്പം ആശ്വാസം കിട്ടണം എന്ന് ആഗ്രഹിക്കാത്തവര്‍ ആരാണ് ???.. എങ്കില്‍ വരൂ ..സാരഥി അബ്ബാസിയ യുണിറ്റ് , ഈ വരുന്ന നവംബര്‍ 9 ന് വെള്ളിയാഴ്ച അഹമ്മദി K.O.C ഗാര്‍ഡനില്‍ വച്ച് സംഘടിപ്പിക്കുന്ന കുടുംബ സംഗമം -2012 ലേക്ക്.

കളികളും ,ചിരികളും ആയി , പാട്ടും, മേളങ്ങളും ആയി , ഈ പ്രവാസ ജീവിതത്തില്‍ ഓര്‍ത്തു വയ്ക്കാന്‍ കുറെ നല്ല നിമിഷങ്ങള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു ..സാരഥി അബ്ബാസിയ യുണിറ്റിലെ മുഴുവന്‍ കുടുംബഗങ്ങളെയും ഈ ഉല്ലാസ യാത്രയിലേക്ക് സസന്തോഷം സ്വാഗതം ചെയ്യുന്നു ..വരൂ , പങ്കെടുക്കു , ആ ദിനം നിങ്ങളുടെതാണ് .