Posted by SARADHI - ABBASIYA UNIT
On 12:50
പ്രിയ സാരഥി കുടുംബാംഗങ്ങളെ ,
നമ്മുടെ യുണിറ്റിലെ കുട്ടികള്‍ക്കായി എല്ലാ വെള്ളിയാഴ്ചയും നടത്തി വരുന്ന പാഠശാലയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടി 28/09/2012 തിയതി യുണൈറ്റെഡ് ഇന്ത്യന്‍ സ്കൂളില്‍ വച്ച് കുട്ടികളുടെ വിവിധ കല പരിപാടികളോട് കൂടി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം എല്ലാവരെയും സസന്തോഷം അറിയിച്ചു കൊള്ളുന്നു .
പിന്‍കുറിപ്പ്:- പാഠശാലയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് മാത്രം ആയി പരിമിതപ്പെടുത്തിയ ഓണാഘോഷം ആയത് കൊണ്ടാണ് , ഔദ്യോഗികം ആയി എല്ലാ അംഗങ്ങളെയും വിളിച്ചു അറിയിക്കാഞ്ഞത്. സദയം ക്ഷമിക്കുക.
Posted by SARADHI - ABBASIYA UNIT
On 12:24
പ്രിയ സാരഥി കുടുംബാംഗങ്ങളെ ,
നമ്മുടെ യുണിറ്റില്‍ എല്ലാ മാസവും നടത്തി വരാറുള്ള കുടുംബ പ്രാര്‍ത്ഥന സെപ്റ്റംബര്‍ ഇരുപത്തിയെട്ടാം തിയതി വെള്ളിയാഴ്ച 6. pm ന് ശ്രീമാന്‍ സന്തോഷ് മണിയന്റെ ഭവനത്തില്‍ വച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്ന വിവരം എല്ലാവരെയും സസന്തോഷം അറിയിച്ചു കൊള്ളുന്നു . എല്ലാ സാരഥി കുടുംബാംഗങ്ങളെയും ഈ പ്രാര്‍ഥനയിലേക്ക് സാദരം ക്ഷണിച്ചു കൊള്ളുന്നു .
Posted by SARADHI - ABBASIYA UNIT
On 23:48
പ്രിയ സാരഥി കുടുംബാഗങ്ങളെ,
ജഗത്ഗുരു ശ്രീ നാരായണ ഗുരുദേവന്റെ മഹാസമാധി
ദിവസം ആയ കന്നി 5 നു (21/09/2012 - വെള്ളിയാഴ്ച ) , സാരഥി അബ്ബാസിയ
യുണിട്ടിന്റെ നേതൃത്വത്തില്‍ ചാച്ചൂസ് ഹാളില്‍ ( സൂപ്പര്‍ എക്സിബിഷന്‍ സമീപം )
വൈകിട്ട് 6 മണി മുതല്‍ നടത്തപ്പെടുന്ന പ്രാര്‍ത്ഥനയിലും തുടര്‍ന്നുള്ള അന്നദാനത്തിലും
എല്ലാ സാരഥി കുടുംബാഗങ്ങളും പങ്കെടുക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു .
Posted by SARADHI - ABBASIYA UNIT
On 13:32
പ്രിയ സാരഥി കുടുംബാഗങ്ങളെ ,
സാരഥി അബ്ബാസിയ യുണിറ്റിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ശ്രീ നാരായണ ഗുരുദേവ കൃതികളുടെ ഓഡിയോ സി .ഡി , ശിവഗിരി മഠത്തില്‍ നിന്നും ആത്മീയ പ്രഭാഷണ പരമ്പരകള്‍ക്കും , ചതയദിന പൂജകള്‍ക്കും ആയി കുവൈറ്റില്‍ എത്തിയ പൂജനിയ വിശാലനന്ദ സ്വാമിജി 30/08/2012- ല്‍ സാരഥി അബ്ബാസിയ യുണിറ്റില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്ത വിവരം ഇതിനോടകം തന്നെ എല്ലാ സാരഥി കുടുംബാഗങ്ങളും അറിഞ്ഞിരിക്കുമല്ലോ. പ്രസ്തുത സി .ഡി യുടെ കോപ്പികള്‍ സാരഥി അബ്ബാസിയ യുണിറ്റിലെ എല്ലാ ഭവനങ്ങളിലും തികച്ചും സൗജന്യമായി എത്തിച്ചു തരുന്ന വിവരം സാരഥി അബ്ബാസിയ ഭരണ സമിതി സസന്തോഷം അറിയിച്ചു കൊള്ളുന്നു .