പ്രിയ സാരഥി കുടുംബാഗങ്ങളെ ,
സാരഥി അബ്ബാസിയ യുണിറ്റിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ശ്രീ നാരായണ ഗുരുദേവ കൃതികളുടെ ഓഡിയോ സി .ഡി , ശിവഗിരി മഠത്തില്‍ നിന്നും ആത്മീയ പ്രഭാഷണ പരമ്പരകള്‍ക്കും , ചതയദിന പൂജകള്‍ക്കും ആയി കുവൈറ്റില്‍ എത്തിയ പൂജനിയ വിശാലനന്ദ സ്വാമിജി 30/08/2012- ല്‍ സാരഥി അബ്ബാസിയ യുണിറ്റില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്ത വിവരം ഇതിനോടകം തന്നെ എല്ലാ സാരഥി കുടുംബാഗങ്ങളും അറിഞ്ഞിരിക്കുമല്ലോ. പ്രസ്തുത സി .ഡി യുടെ കോപ്പികള്‍ സാരഥി അബ്ബാസിയ യുണിറ്റിലെ എല്ലാ ഭവനങ്ങളിലും തികച്ചും സൗജന്യമായി എത്തിച്ചു തരുന്ന വിവരം സാരഥി അബ്ബാസിയ ഭരണ സമിതി സസന്തോഷം അറിയിച്ചു കൊള്ളുന്നു .
0 comments:
Post a Comment