Facebook Facebook Facebook email

Saturday 28 April 2012

" Bodhanandha Swamikal "

Posted by SARADHI - ABBASIYA UNIT On 13:27 1 comment



തൃപ്രയാറിനെ തഴുകുന്ന കരുവന്നൂര്‍ പുഴയുടെ തീരത്തെ ഒരു ഗ്രാമം.രാത്രി കാലങ്ങളില്‍ ഒരുകൂട്ടം യുവാക്കള്‍ പലയിടങ്ങളില്‍ നിന്നും ഒത്തു കൂടും.നിറഞ്ഞു കത്തുന്ന നിലവിളക്കിനു മുന്‍പില്‍ കുളിച്ചു ഈറനായി നിന്ന് അവര്‍ ഒരേ മനസ്സോടെ ഒരേ സമയം ഉറക്കെ ഉറക്കെ ശബ്ദിച്ചു..അല്ല അതൊരു കഠിനമായ പ്രാര്‍ത്ഥന ആയിരുന്നു.." ജാതിയില്‍ ഞാന്‍ ആരുടേയും പിന്നില്‍ അല്ല ..ജാതിഭേദത്തെ ഇല്ലായ്മ ചെയ്യുവാന്‍ ഞാന്‍ എന്റെ ജീവനെ ബലിയര്‍പ്പിക്കും.".... "ധര്‍മഭട സംഗം" ഒരു കാലത്ത് ഈ പേര് കേട്ടാല്‍ സവര്‍ണര്‍ ഞെട്ടി വിറക്കുമായിരുന്നു.വാളിനെ വാള്‍ കൊണ്ടും വടിക്ക് വടി കൊണ്ടും മറുപടി പറയുന്ന ഒരു കൂട്ടം കരുത്തരായ ഈഴവ തിയ്യ ചെറുപ്പക്കാരുടെ കൂട്ടായ്മ ആയിരുന്നു "ധര്‍മഭട സംഗം" . സമൂഹത്തില്‍ മനുഷ്യനായി ജീവിക്കാന്‍ കൊതിച്ച വലിയ ഒരു ജനവിഭാഗത്തിന്റെ ആശ്രയവും പ്രതീക്ഷയും ആയിരുന്നു ഈ ചെറുപ്പക്കാര്‍......................................................................................................................... 1058 മകരം 10 നു തൃശൂര്‍ കരുവന്നൂര്‍ പുഴയ്ക്കടുത് ചിറക്കലില്‍ വിഖ്യാതമായ ഈഴവപറമ്പ്പില്‍ തറവാട്ടില്‍ ജനിച്ച വേലായുധന്‍ ആയിരുന്നു ആ യുവാക്കളുടെ നേതാവ്...സവര്‍ണരുടെ കടന്നക്രമന്നങ്ങളെ കായികമായി നേരിട്ട അദ്ദേഹം ആയിരുന്നു പില്‍ക്കാലത്ത് ശ്രീ നാരായണ ഗുരുവിന്റെ പ്രിയ ശിഷ്യരില്‍ ഒരാളായ " ബോധാനന്ദ സ്വാമികള്‍ ".

1 comments:

Like Bodhananda Swamikal so many in the past, not noticed or ignored by history. One among those Aarattupuzha Velayudha Panicker. Past not shown mercy to him. But we need to realize and mark it in golden scripts in History.

Tribute to all those served for US..

http://en.wikipedia.org/wiki/Arattupuzha_Velayudha_Panicker
http://muthapan.blogspot.in/2008/12/blog-post.html

Post a Comment